Latest NewsNewsIndia

ലോക്ഡൗണിലെ കൂടുതല്‍ ഇളവുകള്‍ : രോഗം പടരുന്നത് സെക്കന്റുകള്‍ക്കുള്ളില്‍ : വരുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റവും നിര്‍ണായക ദിനങ്ങള്‍

ന്യൂഡല്‍ഹി : ലോക്ഡൗണിലെ കൂടുതല്‍ ഇളവുകള്‍ രാജ്യത്തിന് തിരിച്ചടിയാകുന്നു. രോഗം പടരുന്നത് സെക്കന്റുകള്‍ക്കുള്ളിലാണ്. വരുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റവും നിര്‍ണായക ദിനങ്ങളാണെന്നാണ് വിലയിരുത്തലുകള്‍. ഒരു വശത്തു രോഗമുക്തിയില്‍ നില മെച്ചപ്പെടുമ്പോഴാണു പുതിയ രോഗികളുടെ എണ്ണത്തിലെ വര്‍ധന. 40% ആണ് രോഗമുക്തി. എന്നാല്‍, ആകെ കേസുകളില്‍ 30 ശതമാനവും ഈ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തതാണ്.

read also : പരിക്കേറ്റ പിതാവിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15 കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

പ്രതിദിന പരിശോധന ഒരുലക്ഷം കടന്നെങ്കിലും ജനസംഖ്യാനുപാതികമായി ഇതു കുറവാണ്. ഓരോ 10 ലക്ഷം പേരിലും രണ്ടായിരത്തില്‍ താഴെ പേരെ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ.

രോഗവ്യാപന തോത് ഒരു ഘട്ടത്തിലും കുറഞ്ഞില്ല. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 1000 ല്‍ താഴെയായിരുന്ന രോഗികളുടെ എണ്ണം. ഇപ്പോള്‍ ഒരു ലക്ഷം കടന്നു. വര്‍ധന നിയന്ത്രണാതീതമാകുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.

ചിലയിടങ്ങളില്‍ പ്രാദേശിക സമൂഹവ്യാപനമുണ്ടെന്ന് എയിംസ് ഡയറക്ടര്‍ പറഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകള്‍. ആകെ രോഗികളില്‍ 80% പേരും 30 മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ചെന്നൈ, ജയ്പുര്‍ തുടങ്ങിയ വന്‍നഗരങ്ങളില്‍ വ്യാപനം കുറഞ്ഞിട്ടില്ല.

ഈ നില തുടര്‍ന്നാല്‍ ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം കോടി കടന്നേക്കാമെന്നു വിലയിരുത്തലുണ്ട്. രാജ്യത്തെ 20 കോടിയോളം പേര്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. മറ്റു രോഗങ്ങളും പ്രായവും രോഗബാധ സങ്കീര്‍ണമാക്കും. വിദേശത്തു നിന്നുള്ളവരുടെ വരവും അതിഥിത്തൊഴിലാളികളുടെ പലായനവും ആശങ്ക സൃഷ്ടിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം പിടിപെടുന്നതും ഭീഷണിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button