ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പലയിടത്തും ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടായതോടെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തീവ്രബാധിത മേഖലകളിലടക്കം ലോക്ക്ഡൗൺ നിർദ്ദേശം ലംഘിക്കപ്പെടുന്നുണ്ടെന്നും സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത കാട്ടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
Also read : കേരളത്തെ ഞെട്ടിച്ചു വീണ്ടുമൊരു കോവിഡ് മരണം ; മരിച്ചത് മുംബൈയിൽ നിന്നെത്തിയ വയോധിക
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടെന്നാണ് റിപ്പോർട്ട്. 1,12,359 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം അയ്യായിരത്തിന് മേൽ വർധനയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. . 24 മണിക്കൂറിനിടെ 5609 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 3435 പേരാണ് രാജ്യത്ത് ഇത് വരെ മരണപ്പെട്ടത്. 3624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 45299 പേർക്ക് രോഗം ഭേദമായി.
Post Your Comments