KeralaLatest NewsNews

സൈന്യത്തെ സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ചു : എസ് ഹരീഷിനെതിരെ പരാതി

കോട്ടയം: സോഷ്യൽമീഡിയായിലൂടെ സൈനികരെ അധിക്ഷേപിച്ചയാൾക്കെതിരെ കേന്ദ്ര പ്രതിരോധമന്ത്രി, കേന്ദ്ര അഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കു പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പരാതി നൽകി.

എഴുത്തുകാരന്‍ എസ് ഹരീഷിനെതിരെയാണ് പരാതി. സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത വിഭാഗമാണ് പട്ടാളം എന്നു പറഞ്ഞു രാജ്യത്തിന്റെ സേനയെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു.

രാജ്യത്തെ സൈനികരെയും വിമുക്തഭടന്മാരെയും അധിക്ഷേപിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഭരണഘടനാനുസൃതമായി രൂപീകരിക്കപ്പെട്ട പട്ടാളത്തെ അവഹേളിക്കാനുള്ള ബോധപൂർവ്വമാണ് സോഷ്യൽ മീഡിയയിൽ നടത്തിയിട്ടുള്ളത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാബു എബ്രാഹം, അനൂപ് ചെറിയാൻ, ജോബി മാത്യു, ജസ്റ്റിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button