
കൊച്ചി: പട്ടികജാതി സ്ത്രീകളെ മോശം പദപ്രയോഗത്തിലൂടെ അപമാനിച്ച മീശ നോവലിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരുപതു ദിവസത്തിനകം ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ആവശ്യപ്പെട്ടു.
നോവലിന്റെ രചയിതാവ് എസ്. ഹരീഷിനെതിരെയും പ്രസിദ്ധീകരിച്ച ഡിസി ബുക്‌സിനെതിരെയുമാണ് ഷാജുമോൻ പരാതി നൽകിയത്. ഈ പരാമര്‍ശമുള്ള പേജ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനടിസ്ഥാനത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്‌പെഷല്‍ സെല്‍ പോലീസ് സൂപ്രണ്ടിനോടും പബ്ലിക്കേഷന്‍ ഡിവിഷന്‍ അസി.ഡയറക്ടറോടും ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം തേടി.
Post Your Comments