Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

ലോക്ക് ഡൌൺ കാലത്തു പള്ളിമേടയിൽ വികാരിയുടെ അവിഹിത ബന്ധം, ചിത്രങ്ങൾ പുറത്തായതോടെ നാടുവിട്ടു

ഇടുക്കി:ലോക് ഡൗണിൽ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനിടെ പള്ളിമേടയിൽ അവിഹിത ബന്ധം നടത്തിയ വൈദികന് കിട്ടിയത് എട്ടിന്റെ പണി. പള്ളി മേട അടഞ്ഞു കിടന്നതും വിശ്വാസികൾ പള്ളിയിലേക്കെത്താതിരുന്നതും മുതലെടുത്തായിരുന്നു വൈദീകന്റെ കാമലീലകൾ. ഹൈറേഞ്ചിലെ ഒരു ഫൊറോനാ പള്ളിയിലെ വികാരിയാണ് താരം. വിശ്വാസിയായ വീട്ടമ്മയുമായിട്ടായിരുന്നു പള്ളി വികാരിയുടെ അവിഹിത ലീലകൾ.ലോക് ഡൗണിൽ പള്ളി അടച്ചു പൂട്ടിയതോടെ വീട്ടമ്മ പള്ളിമേടയിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു.

ഇക്കാര്യം ശ്രദ്ധയിൽപെട്ട ചില വിശ്വാസികളാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്. സംഭവം വിശ്വാസികൾ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. നാളുകളായി ഇടവകക്കാരിൽ ചിലർ വൈദികന്റെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ. മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്.പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിന്ന് ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലഭിച്ചത് ആർക്കിയോളോജിസ്റ് കെ .കെ മുഹമ്മദിന്റെ വാദങ്ങൾ ശരിവെക്കുന്ന കാര്യങ്ങൾ

വൈദികനെ ഇടവകയിൽ നിന്നും മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ പ്രാഥമികമായി നടന്നുവെന്നാണ് സൂചന. വൈദികന്റെ കാമുകിക്ക് കുടുംബവും കുട്ടികളും ഉള്ളതിനാൽ സംഭവം പൊലീസ് കേസാക്കേണ്ടെന്നാണ് നിലവിൽ വിശ്വാസികളുടെ തീരുമാനം.ഇതിനിടെ വൈദികനും വീട്ടമ്മയുമായുള്ള ചില മൊബൈൽ ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ വൈറൽ ആണ്.ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയില്‍ കണ്ണു ചികിത്സ നടത്തി. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തില്‍ കയറിപ്പറ്റിയതായാണ് വിവരം.

shortlink

Post Your Comments


Back to top button