KeralaNattuvarthaLatest NewsNews

ബ്രേക്ക് ദ ചെയിൻ; കോവിഡിനെ തുരത്താൻ “​കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍’ തീർത്ത് ആ​രോ​ഗ്യ​വ​കു​പ്പ്

പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ന​ല്ല ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്

തിരുവനന്തപുരം; ​കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍, സംസ്ഥാനത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ കെ​ട്ടി സ​ര്‍​ക്കാ​ര്‍ രം​ഗത്ത്, സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ന്‍, വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്, കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി എ​ന്നി​വ സം​യു​ക്ത​മാ​യി ബ്രേ​ക്ക് ദി ​ചെ​യി​ന്‍ ക്യാമ്പയിനിന്റെ ഭാ​ഗ​മാ​യ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ ഉയർന്നത്.

കൂടാതെ സോ​പ്പ്, മാ​സ്ക്, സാ​മൂ​ഹ്യ അ​ക​ലം (എ​സ്‌എം​എ​സ്), പൊ​തു​നി​ര​ത്തി​ല്‍ ത​പ്പു​ന്ന​തി​നെ​തി​രേ തു​പ്പ​ല്ലേ തോ​റ്റു പോ​കും തു​ട​ങ്ങി​യ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍,, ബ്രേ​ക്ക് ദി ​ചെ​യി​ന്‍ ക്യാമ്പയിൻ കൂ​ടു​ത​ല്‍ വി​പു​ല​മാ​ക്കി വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രേ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ന​ല്ല ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കാർട്ടൂൺ മതിലിൽ കാ​ര്‍​ട്ടൂ​ണി​സ്റ്റു​ക​ളാ​യ കൃ​ഷ്ണ​കു​മാ​ര്‍ വ​ട്ട​പ്പ​റ​ന്പി​ല്‍, ഭ​ര​ത് മ​നോ​ജ്, മ​നോ​ജ് മ​ത്താ​ശേ​രി, സി​നി​ലാ​ല്‍ ഒ. ​ശ​ങ്ക​ര്‍, ശാ​ക്കി​ര്‍ എ​റ​വ​ക്കാ​ട്, അ​നി​ല്‍ വേ​ഗ, അ​ബ്ബ വാ​ഴൂ​ര്‍, പ്ര​സ​ന്ന​ന്‍ ആ​നി​ക്കാ​ട്, ഇ.​പി. പീ​റ്റ​ര്‍, വി.​ആ​ര്‍. സ​ത്യ​ദേ​വ്, പ്ര​താ​പ​ന്‍ പു​ളി​മാ​ത്ത്, സ്വാ​തി ജ​യ​കു​മാ​ര്‍, എ. ​സ​തീ​ഷ്, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​നൂ​പ് രാ​ധാ​കൃ​ഷ്ണ​ന്‍, ര​തീ​ഷ് ര​വി, ഡാ​വി​ഞ്ചി സു​രേ​ഷ്, സു​ഭാ​ഷ് ക​ല്ലൂ​ര്‍, സ​നീ​ഷ് ദി​വാ​ക​ര​ന്‍, സ​ജീ​വ് ശൂ​ര​നാ​ട്, ഷാ​ജി സീ​ത​ത്തോ​ട്, സു​രേ​ഷ് ഹ​രി​പ്പാ​ട്, മ​ധൂ​സ്, ടി.​എ​സ്. സ​ന്തോ​ഷ്, പ്രി​യ​ര​ഞ്ജി​നി, ദി​ന്‍​രാ​ജ്, മോ​ഹ​ന്‍​ദാ​സ്, ബൈ​ജു പൗ​ലോ​സ്, ക​ലേ​ഷ് പൊ​ന്ന​പ്പ​ന്‍, ശി​വ​ദാ​സ് വാ​സു, എം.​എ​സ്. ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button