വിദ്യാരംഗം കലാസാഹിത്യവേദി കിഴിശ്ശേരി സബ് ജില്ലയുടെ നേതൃത്വത്തിൽ സർഗ്ഗോൽസവം ,ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ സ്പോട്ട് കാരിക്കേച്ചർ വരച്ച് ബഷീർ കിഴിശ്ശേരി ഉത്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ബഷീർ കിഴിശ്ശേരി ബോധവൽകരണ കാർട്ടൂൺ പ്രദർശനം നടത്തി. ലഹരിയെന്ന വളരെ കാലികപ്രസക്തമായ വിഷയത്തിൽ കാഴ്ചക്കാരുടെ ഹൃദയത്തിൽ തട്ടും ഉള്ള ചിത്രീകരണവും സമൂഹം ഏറ്റെടുക്കേണ്ട സന്ദേശങ്ങളും കാർട്ടൂണുകളിൽ ഉണ്ടായിരുന്നു.
ലഹരി വിമുക്തത്ത കേരളം എന്ന ആശയത്തിലൂന്നി 100 ൽ പരം കാർട്ടൂണുകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. ബഷീർ കിഴിശ്ശേരി ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ സ്പോട്ട് കാരിക്കേച്ചർ വരച്ചതും ചടങ്ങിൽ ശ്രദ്ധേയമായി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരും സമൂഹം ലഹരി വിമുക്തമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പങ്കെടുത്തു. തുടർന്നും മറ്റ് സ്ക്കൂളുകളിലേക്കും തന്റെ ബോധവൽകരണ കാർട്ടൂണുകൾ പ്രദർശിപ്പിക്കുമെന്ന് ബഷീർ അഭിപ്രായപ്പെട്ടു.
കഥാരചന കവിതാരചന നാടൻപാട്ട് പുസ്തകാസ്വാദനം കാവ്യാലാപുരം ചിത്രരചന അഭിനയം തുടങ്ങിയ മേഖലകളിൽ മികവു തെളിയിച്ചവർ ശില്പശാലകൾക്ക് നേതൃത്വം നൽകി. രമേഷ് പട്ടിക്കാവിൽ രാജേഷ് കീശേരി ഇന്ദുലേഖ ബാലകൃഷ്ണൻ വളവട്ടൂർ പ്രമോദ് വിജയ് ജിജേഷ് മാത്യൂസ് വയനാട് ശശി മാസ്റ്റർ തുടങ്ങിയവർ ക്ലാസ് എടുത്തു. യോഗത്തിൽ ഹെഡ്മാസ് ഹെഡ്മിസ്ട്രസ് ആശാ പി അധ്യക്ഷൻ വഹിച്ചു. പി മനോജ് സ്വാഗതവും ബിന്ദു കെ പി നന്ദിയും പ്രകാശിപ്പിച്ചു ജില്ലാ എക്സിക്യൂട്ടീവ് ശ്രീ എം പ്രശാന്ത് കുമാർ, ജയശ്രീ ജാസ്മിൻ, റസിയ, രഞ്ജിനി തുടങ്ങിയവർ പ്രസംഗിച്ചു.
Post Your Comments