ഭോപ്പാൽ: ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് 22കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈൻ കേന്ദ്രത്തിന് പുറത്തെ താത്കാലിക കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവാക്കൾ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഇവർ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതികൾക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments