കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. അയ്യായിരം വീടുകള്‍ തകര്‍ന്നതായാണ് റിപ്പോർട്ട്. രണ്ട് പേർ മരിച്ചതായും സൂചനയുണ്ട്. ബംഗാളില്‍ 110-120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ് വീശിയത്. പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. ഒഡീഷയിലും വന്‍നാശമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപില്‍ റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി.
Read also: പ്രതിപക്ഷം എന്തിനെയെല്ലാം എതിര്‍ക്കാമെന്ന ഗവേഷണത്തിലാണെന്ന് മുഖ്യമന്ത്രി
ബംഗാളില്‍ മൂന്നു ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങള്‍ ഇരു സംസ്ഥാനളിലുമായുണ്ട്. കൊല്‍ക്കത്ത നഗരവും അതീവ ജാഗ്രതയിലാണ്. നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്.
Post Your Comments