തിരുവനന്തപുരം: പ്രതിപക്ഷം എന്തിനെയെല്ലാം എതിര്‍ക്കാമെന്ന ഗവേഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചതും പിന്നീട് പുനസ്ഥാപിച്ചതും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷം ഒരു തെറ്റിദ്ധാരണയിലാണ്. എന്തിലെല്ലാം എതിര്‍പ്പ് നടത്താം എന്ന ഗവേഷണത്തിലാണ് അവര്‍. അപ്പോഴാണ് പരീക്ഷാ വിഷയം വന്നത്. അപ്പോള്‍ അവര്‍ അതെടുത്ത് ഉപയോഗിച്ചു എന്നുമാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി കേരളം തര്‍ക്കത്തിനില്ല. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുണ്ടായി. അതുകൊണ്ടാണ് രാവിലെ പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി. ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി ഒരു തര്‍ക്കത്തിലേക്കു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments