Latest NewsNewsIndiaCrime

മാറ്റിവച്ച പരീക്ഷക്കായി പരീക്ഷാതീയതി പ്രഖ്യാപിച്ചു; മനസംഘർഷത്തെ തുടർന്ന് പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

15 വയസുകാരനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്

മൈസുരു; മാറ്റിവച്ച പരീക്ഷാതീയതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി,, കുടക് ജില്ലയിലെ കാജൂരില്‍ താമസിക്കുന്ന 15 വയസുകാരനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിച്ചിരുന്നതെന്ന് അധികൃതർ.

അധികൃതർ എസ്‌എസ്‌എല്‍സി പരീക്ഷാ തീയതികള്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു,, പരീക്ഷാ തീയതി അറിഞ്ഞ ശേഷം താന്‍ പരീക്ഷ എഴുതില്ലെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകൾ പുറത്ത്, എന്നാൽ പിന്നീട് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button