
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മലയാളികളുമായുള്ള പ്രത്യേക ട്രെയിൻ പുറപ്പെട്ടു. 1120 യാത്രക്കാരാണ് ട്രെയിനിൽ ഉള്ളത്. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ളവരാണ് ഇതിൽ 809 പേർ. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 311 പേരുണ്ട്. യാത്രക്കാരിൽ 700 വിദ്യാർത്ഥികളും 60 ഗർഭിണികളുമാണുള്ളത്. സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ ഇരുത്തിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. സുഹൃത്തുക്കളായ വിദ്യാർത്ഥികൾ ഒരുമിച്ച് ഇരിക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.
Post Your Comments