വാഷിഗ്ടണ്‍ ഡിസി: കോവിഡ് മരുന്ന് നിര്‍മാണത്തിന് സ്വകാര്യ സ്ഥാപനവുമായി ഭീമൻ കരാറിന് അനുമതി നൽകി പ്രെസിഡന്റ് ഡോണള്‍ഡ് ട്രംപ്. 354 മില്യണ്‍ ഡോളറിന്റെ കരാറിനാണ് ട്രംപ് ഭരണകൂടം അംഗീകാരം നൽകിയത്. കോവിഡ് വൈറസിനെതിരായ വാക്സിന് കണ്ടെത്തുന്നതിനും ദൗര്‍ലഭ്യം നേരിടുന്ന മറ്റു മരുന്നുകള്‍ നിര്‍മിക്കുന്നതിനും വിര്‍ജീനിയ ആസ്ഥാനമായുള്ള ഫ്ളോ കോര്പ്പേറഷന് എന്ന സ്ഥാപനവുമായാണ് കരാര്‍.
രാജ്യത്തെ മരുന്ന് വിതരണത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് പുതിയ നീക്കത്തിനു പിന്നിലെ ലക്ഷ്യം. കരാറിന് അംഗീകാരമായതോടെ, കോവിഡ്, അനുബന്ധ രോഗങ്ങളുമായി ആശുപത്രിയിലായിരിക്കുന്ന രോഗികളുടെ ചികിത്സക്ക് ആവശ്യമായ ഒരു ഡസനിലധികം മരുന്നുകളുടെ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും അന്തിമ ഡോസേജും നിര്‍മിക്കാന്‍ ആരംഭിച്ചതായി ഫ്ളോ കോര്‍പ്പ് അറിയിച്ചു. നാല് വര്‍ഷത്തെ കരാറിനാണ് അംഗീകാരം.
ഇവയില്‍ പല മരുന്നുകള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. നേരത്തെ, ഇവയെല്ലാം മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നതാണെന്നും കന്പനി പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയില്‍ മരുന്ന് നിര്‍മാണത്തിന് ആവശ്യമായ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളില്‍ ഭൂരിഭാഗവും ലഭ്യമാക്കിയിരുന്നത് ഇന്ത്യയും ചൈനയുമാണ്.
Post Your Comments