തിരുവനന്തപുരം: കോവിഡിനു മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ പ്രയാസങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഗുരുതരമായ സാഹചര്യമുണ്ടാകും. ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞു മുന്നോട്ടുപോകണം. കണ്ടെയ്മെന്റ് സോണുകളില്‍ ഒരു തരത്തിലുള്ള ഇളവുകളും നല്‍കില്ല. എല്ലാവരുടെയും സുരക്ഷ പ്രധാനമാണ്. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: കൊലയാളിയായി ഉറുമ്പ്; മുറിയിൽ നിന്നും ഉറുമ്പു കടിയേറ്റ കരുനാഗപ്പള്ളി സ്വദേശിക്ക് ദാരുണ മരണം
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാന്‍ ആവശ്യമായ വോളണ്ടിയര്‍മാര്‍ വാര്‍ഡ്തല സമിതിക്കുണ്ടാകണം. നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ പോലീസ് സന്ദര്‍ശിക്കണം. ഇത് സമൂഹത്തിന്റെ രക്ഷയ്ക്കു പ്രധാനമാണ്.ചിലയിടങ്ങളില്‍ വാര്‍ഡ്തല സമിതി ഉദ്ദേശിച്ച തരത്തില്‍ സജീവമായില്ലെന്നു പരാതിയുണ്ട്. ഇതില്‍ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments