കാട്മണ്ഡു: ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള വൈറസിനേക്കാൾ മാരകമാണ് ഇന്ത്യയിലെ വൈറസെന്ന വിവാദ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി. നേപ്പാളിൽ കോവിഡ് വ്യാപിച്ച സംഭവത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടർത്തിയത്. ഇന്ത്യന്‍ വൈറസ് ഇപ്പോള്‍ ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണ്. അത് കൂടുതല്‍ ആളുകളെ രോഗബാധിതരാകുന്നു നിയമവിരുദ്ധമായി ആളുകളെ കൊണ്ടുവരുന്ന കാര്യത്തിൽ ചില പ്രാദേശിക ജനപ്രതിനിധികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പങ്കുണ്ടെന്നും ശർമ്മ ഓലി ആരോപിക്കുകയുണ്ടായി.
Read also: വേർപിരിഞ്ഞ് ജീവിക്കാൻ കഴിയില്ല, വിവാഹം ഉറപ്പിച്ചതോടെ അടുപ്പത്തിലായിരുന്ന യുവതികള്‍ ആത്മഹത്യ ചെയ്തു
അതേസമയം ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ രാഷ്ട്രീയ ഭൂപടം അംഗീകരിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ലിംപിയാധുര, ലിപുലേക്ക്, കാലാപാനി പ്രദേശങ്ങളാണ് നേപ്പാള്‍ സ്വന്തം പ്രദേശങ്ങളായി അംഗീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കുന്നത്.
Post Your Comments