ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍. എന്‍ഐഎ ഉദ്യോഗസ്ഥരാണ് കൊടും ഭീകരനെ കിഷ്ത്വാര്‍ ജില്ലയില്‍ നിന്നും പിടി കൂടിയത്.
റുസ്തം അലി എന്ന ഭീകരനാണ് അറസ്റ്റിലായത്. കിഷ്ത്വാറിലെ ഹഞ്ചല പ്രദേശത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത് എന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍ണ്ണായ നീക്കത്തിനൊടുവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയ ചന്ദ്രകാന്ത് ശര്‍മ്മയെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റുസ്തം അലി. കൊലപാതകവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ റുസ്തമിന്റെ പേരും അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ശര്‍മ്മയെയും സുരക്ഷാ ജീവനക്കാരനെയും ഭീകരര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ബിജെപി നേതാവ് അനില്‍ പരിഹാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ നിസ്സാര്‍ അഹമ്മദ് ഷെയ്ക്ക്, ആസാദ് ഹുസൈന്‍ എന്നിവരെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റുസ്തം അറസ്റ്റിലാകുന്നത്.
Post Your Comments