തിരുവനന്തപുരം: എസ്.എസ് .എൽ.സി – പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കാതിരുന്ന മുഖ്യ മന്ത്രി പിണറായി വിജയന്റെ മുൻ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്? ചെന്നിത്തല ചോദിച്ചു.
പരീക്ഷകൾ മാറ്റിയ തീരുമാനം സംസ്ഥാന സർക്കാരിന് വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. പരീക്ഷകള്‍ നടത്തേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് തങ്ങൾ ചൂണ്ടിക്കാട്ടിയതാണ്.
മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് പരീക്ഷകള്‍ മാറ്റിവച്ച നടപടിയിലൂടെ മനസിലാക്കുന്നത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഭാവി, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് പറഞ്ഞത്. എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Post Your Comments