ചെന്നൈ : 13 വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ പുതുക്കോട്ട ഗന്ധര്‍വക്കോട്ടൈയിലാണ് സംഭവം. വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് പൈപ്പില്‍ നിൽ നിന്ന് വെള്ളം വെള്ളമെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കഴുത്തറുത്ത് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ നിലയില്‍ അബോധാവസ്ഥയില്‍ കാട്ടില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also read : അഞ്ജന ഹരീഷിന്റെ മരണം: തമ്മിലടിച്ചു സുഹൃത്തുക്കൾ, മറ്റു ദുരൂഹ മരണങ്ങളും ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയ
കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയിരുന്നു, എന്നാൽ മാനഭംഗ ശ്രമമൊന്നും നടന്നട്ടില്ലെന്നു പോലീസ് പറയുന്നു. . പോക്സൊ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യ സ്ഥലത്ത് നിന്ന് വിരലടയാളം ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ നാലു പേരെ സംശയിക്കുന്നുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു പോലീസ് വ്യക്തമാക്കി..
Post Your Comments