KeralaLatest NewsIndia

അഞ്ജന ഹരീഷിന്റെ മരണം: തമ്മിലടിച്ചു സുഹൃത്തുക്കൾ, മറ്റു ദുരൂഹ മരണങ്ങളും ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയ

പോലീസില്‍ പരാതി നല്‍കാനാണ് സംഘത്തിന്റെ തീരുമാനം എന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്.

അഞ്ജന ഹരീഷ് എന്ന തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ഗോവയിലെ മരണത്തില്‍ ഇവരുടെ സുഹൃത്തുക്കളായിരുന്നവർ തമ്മിലടിക്കുന്നു. ചിന്നുവിന്റെ കുടുംബത്തെയും കാമുകനെയും കുറ്റപ്പെടുത്തി ഗാര്‍ഗിയും സംഘവും രംഗത്തെത്തിയപ്പോള്‍, അവര്‍ക്കെതിരെ മറുഭാഗവും രംഗത്തെത്തിയിട്ടുണ്ട്.പോലീസില്‍ പരാതി നല്‍കാനാണ് സംഘത്തിന്റെ തീരുമാനം എന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്.

മാര്‍ച്ച്‌ മാസത്തില്‍ ശബരി, ആതിര, നസീമ നസ്രിന്‍ എന്നിവര്‍ക്കൊപ്പം ഗോവയില്‍ പോയ അഞ്ജനയെ ഈ മാസം പതിമൂന്നാം തീയതിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രവണതയുള്ള കുട്ടിയായിരുന്നു അഞ്ജനയെന്നും, പ്രണോയ് പ്രസൂണ്‍ എന്നായാളുമായുള്ള പ്രണയബന്ധം തകര്‍ന്നതാണ് മരണത്തിനു കാരണമെന്നും ഗോവയ്ക്ക് കൂടെ പോയ സംഘം ഫേസ്ബുക്കില്‍ ആരോപിച്ചിരുന്നു. ബൈസെക്ഷ്വലായ അഞ്ജനയെ അംഗീകരിക്കാതിരുന്ന കുടുംബവും സമൂഹവുമാണ് ഇതിനുത്തരവാദി എന്ന് ഗാര്‍ഗി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതിയിരുന്നു.

തൊട്ടുപിന്നാലെ ഗാര്‍ഗിക്കെതിരെ ഇവരുടെ തന്നെ സംഘാംഗമായ ഐശ്വര്യ രാധാലക്ഷ്മി രംഗത്തെത്തി, പ്രണോയിയെ കുറ്റപ്പെടുത്തുന്നവരും അഞ്ജനയുടെ മരണത്തിന് തുല്യ ഉത്തരവാദികള്‍ തന്നെയാണെന്ന് ഫേസ്ബുക്ക് ലൈവില്‍ ഐശ്വര്യ രാധാലക്ഷ്മി തുറന്നടിച്ചു.കോടതിയില്‍ ഹാജരാക്കിയ അഞ്ജന കുടുംബത്തോടൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനു ശേഷം ഗാര്‍ഗിക്കൊപ്പം പോയിരുന്നു.അഞ്ജനയെ വീട്ടുകാരില്‍ നിന്നകറ്റി കൂടെ കൊണ്ടു പോയ ഗാര്‍ഗിയ്ക്കൊപ്പം ഉണ്ടായിരുന്ന ആളാണ് ഐശ്വര്യ.

മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെ ചര്‍ച്ചകളില്‍ നിരവധി പേര്‍ മുന്‍ നക്സല്‍ നേതാവ് അജിതയുടെ മകളായ ഗാര്‍ഗിയെ കുറ്റപ്പെടുത്തുന്നുണ്ട്. ഇവര്‍ നിരവധി ആളുകളെ ആത്മഹത്യയിലേക്കെത്തിച്ചു എന്നാണ് പലരുടെയും കമന്റുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഇതിനു സമാനമായി നടന്ന മറ്റു പല ദുരൂഹ മരണങ്ങളും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.തബലിസ്റ്റ് ഹരി നാരായണന്‍, തിരുവനന്തപുരം സ്വദേശിനി ശിവാനി എന്നിവരുടെ മരണങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ആള്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button