Latest NewsKeralaNattuvarthaNews

ആരോ​ഗ്യപ്രവർത്തകയ്ക്ക് കോവിഡ്; മകളെ പെണ്ണുകാണാനെത്തിയ യുവാവിനും സുഹൃത്തുക്കൾക്കും കോവിഡെന്നത് വ്യാജ പ്രചരണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

കൊവിഡ് ബാധിച്ചതായി വ്യാജപ്രചാരണമെന്ന് പരാതി

വർക്കല ; ആരോ​ഗ്യപ്രവർത്തകയ്ക്ക് കോവിഡ്, കൊവിഡ് സ്ഥിരീകരിച്ച കൊല്ലത്തെ ആരോഗ്യപ്രവര്‍ത്തകയുടെ മകളെ പെണ്ണുകാണാനെത്തിയ യുവാവിനും സുഹൃത്തിനും കൊവിഡ് ബാധിച്ചതായി വ്യാജപ്രചാരണമെന്ന് പരാതി.

ഇക്കഴിഞ്ഞ മേയ് 15നാണ് ചെമ്മരുതി മുത്താന സ്വദേശികളായ ഒരു യുവാവും അയാളുടെ സുഹൃത്തും ആരോഗ്യപ്രവര്‍ത്തകയുടെ വീട്ടിലെത്തിയത്,, ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് രോഗം സ്ഥിരീകരിച്ചതോടെ യുവാക്കളോടും കുടുംബാംഗങ്ങളോടും 28 ദിവസം ക്വാറന്റൈനില്‍ പോകാനും ഇവര്‍ പെണ്ണുകാണലിനു ശേഷം നാട്ടില്‍ അടുത്തിടപഴകിയ 13 പേരോടും കുടുംബാംഗങ്ങളോടും 14 ദിവസം ക്വാറന്റൈനില്‍ പോകാനും ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഇവര്‍ ക്വാറന്റൈനില്‍ പോകുകയും ചെയ്‌തു,, ഇതിനിടെ ചിലര്‍ മുത്താനയില്‍ രണ്ട് യുവാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും യുവാക്കളുടെ വീടിനടുത്തുകൂടി ആരും സഞ്ചരിക്കരുതെന്നും വ്യാജപ്രചാരണം നടത്തിയതായി യുവാക്കള്‍ പറയുന്നു,, എന്നാല്‍ ഇവര്‍ക്ക് യാതൊരു രോഗലക്ഷണങ്ങളുമില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതെന്നും കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ഗോപകുമാര്‍ പറഞ്ഞു,, വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ തെളിവു ലഭിച്ചാല്‍ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അന്‍വര്‍ അബാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button