Latest NewsNewsInternational

ഇന്ത്യയ്ക്ക് എതിരെ രഹസ്യനീക്കവുമായി ചൈന : നിരവധി തവണ പ്രകോപനങ്ങളുമായി ചൈന

ലഡാക്ക്: കോവിഡിനിടയിലും ഇന്ത്യയ്ക്ക് എതിരെ രഹസ്യനീക്കവുമായി ചൈന . കിഴക്കന്‍ ലഡാക്കിലെ പാങോങ് സോയിലെ ഒരു തടാകത്തില്‍ മൂന്നിരട്ടി പട്രോളിംഗ് ബോട്ടുകള്‍ ഇറക്കി ഇന്ത്യക്കെതിരെ ചൈനയുടെ കടുത്ത പ്രകോപനം. ചിലയിടങ്ങളില്‍ ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന വാഹന തിരിച്ചറിയല്‍ സംവിധാനത്തെ ചൈനീസ് അധികൃതര്‍ ചോദ്യം ചെയ്തു. ലഡാക്കിലുണ്ടായ ഈ പ്രകോപനം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന എവിടെയും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

Read Also : സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ആപ്പിന് പേരിട്ടു : ഫോണിലെ ആപ്പിന് ആ പേര് കേട്ടപ്പോള്‍ കുടിയന്‍മാര്‍ക്കും സന്തോഷം : ആപ്പ് ഉയോഗിയ്ക്കുന്ന വിധം വിശദീകരിച്ച് ബെവ്‌കോ

45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പടിഞ്ഞാറന്‍ ലഡാക്കിലും ഇന്ത്യന്‍ ആര്‍മിക്ക് ഇത്തരത്തില്‍ പട്രോളിംഗ് ബോട്ടുകളുണ്ട്. മുന്‍പ് 3 ബോട്ടുകളില്‍ മാത്രം പട്രോളിംഗ് നടത്തിയിരുന്ന ചൈനീസ് സൈന്യം ഇപ്പോള്‍ 9ഓളം ബോട്ടുകളിലാണ് നിരീക്ഷണം നടത്തുന്നത്. പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലാണ് ഇവയുടെ പെരുമാറ്റം. ഇന്ത്യ ചൈന അതിര്‍ത്തിയിലെ ശരിയായ നിയന്ത്രണ രേഖകള്‍ തമ്മില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്.

ചൈന കുറച്ച്നാള്‍ മുന്‍പ് ഇന്ത്യയുടെ ഭാഗത്തേക്ക് കടന്ന് പട്രോളിംഗ് നടത്തിയിരുന്നു. മുന്‍പ് മേയ് 5,6 തീയതികളില്‍ രാത്രി സമയത്ത് ഇന്ത്യയിലേക്ക് കടന്നുകയറാനുള്ള ചൈനീസ് ശ്രമം ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button