മൈസൂരു : ലോക്ക് ടൗണിൽ നീട്ടിവെച്ച പരീക്ഷാതീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. കുടക് ജില്ലയിലെ കാജൂരില്‍ താമസിക്കുന്ന 15 വയസ്സുകാരനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞദിവസം എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചതോടെ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. പരീക്ഷാ തീയതി പ്രഖ്യാപിച്ച വാര്‍ത്ത ടിവിയില്‍ കണ്ടതിന് ശേഷം താന്‍ പരീക്ഷ എഴുതില്ലെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതെന്നും പോലീസ് പറഞ്ഞു.
Post Your Comments