Latest NewsKeralaNewsIndia

ഉംപുന്‍ ചുഴലിക്കാറ്റ്: ജനങ്ങള്‍ക്ക് സഹായം ചെയ്യാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ബിജെപി

കൊച്ചി: ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്ക് സഹായം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി.നദ്ദ പറഞ്ഞു. ഉംപുന്‍ ചുഴലിക്കാറ്റ് ബാധിക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കുറിപ്പിന്റെ പൂർണ രൂപം

ഉംപുന്‍ ചുഴലിക്കാറ്റ്: ബിജെപി പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തകരാകും

ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്ക് സഹായം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി.നദ്ദ പറഞ്ഞു. ഉംപുന്‍ ചുഴലിക്കാറ്റ് ബാധിക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. തീര മേഖലകളിലുള്ളവരിലും മലയോര പ്രദേശത്തും കൂടുതല്‍ ശ്രദ്ധവേണം. മഴക്കെടുതിയുണ്ടായാല്‍ അടിയന്തര സഹായം ലഭ്യമാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. കനത്ത മഴയില്‍ മരങ്ങള്‍ വീഴാനും വൈദ്യുതി ബന്ധം മുറിയാനുമുള്ള സാധ്യതകള്‍ കൂടുതലാണ്. ഗതാഗത സംവിധാനത്തെയും മഴ ബാധിച്ചേക്കും. ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സജ്ജരായിരിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ജെ.പി.നദ്ദ ആവശ്യപ്പെട്ടു.

കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗത്തില്‍ അവലോകനമുണ്ടായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button