Latest NewsKeralaNews

കേരള സർക്കാർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ് – യുവമോർച്ച

തിരുവനന്തപുരം • എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷകൾ ലോക് ഡൗൺ കാലത്ത് നടത്തുമെന്ന തീരുമാനം അത്യന്തം അപകടകരമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ പ്രഫുൽ കൃഷ്ണൻ. പുതിയ ലോക് ഡൗൺ നിർദേശങ്ങളിൽ വിദ്യാലയങ്ങൾ,ഷോപ്പിംഗ് മാളുകൾ, തിയ്യേറ്ററുകൾ തുടങ്ങി വലിയ രീതിയിൽ ആളുകൾ കൂടാനിടയുള്ള എല്ലാ സ്ഥലങ്ങളിലും കർശ്ശന നിയന്ത്രണം ഉണ്ടായിട്ടും ഈ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനം അപകടം ക്ഷണിച്ചു വരുത്തും.

കേന്ദ്ര നിർദേശങ്ങൾ അട്ടിമറിക്കുന്ന പിണറായി സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ ജീവൻ കൊണ്ടാണ് പന്താടുന്നത്. അതിനാൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ആശങ്ക അകറ്റാൻ ലോക് ഡൗണിനു ശേഷമേ പരീക്ഷകൾ നടത്താവൂ എന്ന് യുവമോർച്ച ആവശ്യപ്പെടുന്നു .അടുത്ത ഘട്ടത്തിൽ കൊറോണാ സമൂഹ വ്യാപനത്തിലേക്ക് കടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെയാണ് ഇത്തരം അപകടകരമായ തീരുമാനങ്ങൾ എടുക്കുന്നത് ആയിരക്കണക്കിന് ആളുകൾ ഹോം ക്വാറൻറ്റൈനിൽ കഴിയുന്ന കേരളത്തിൽ ഈ തീരുമാനം കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും.

പരീക്ഷകൾ സംബന്ധിച്ച തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് നാളെ 20 -5 ന് ബുധനാഴ്ച യുവമോർച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുവമോര്‍ച്ച വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button