Latest NewsNewsIndia

മഴക്കാലം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തു നിന്നും കോവിഡിനെ തുരത്തണം;- ഉദ്ധവ് താക്കറെ

മുംബൈ: മഴക്കാലം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തു നിന്നും കോവിഡിനെ തുരത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്‌ത മഹാരാഷ്ട്രയിൽ നിലവിലെ രോഗബാധിതരുടെ എണ്ണം 35, 000 ആണ്.

എന്നാൽ, കൊറോണയുടെ വ്യാപനം തടയുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ടെന്നും പതുക്കെ നിയന്ത്രണങ്ങളെല്ലാം സംസ്ഥാനം നീക്കുമെന്നും അദ്ദേഹം വീഡിയോ കൺഫറൻസിലൂടെ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴുള്ള അവസ്ഥയിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാനാവില്ലെന്നും യൂറോപ്പിലും അമേരിക്കയിലും എന്താണ്‌ സംഭവിച്ചതെന്ന് എല്ലാവർക്കും വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കോവിഡ് ഭീതിയിൽ ലോകം പകച്ചു നിൽക്കുമ്പോൾ ആശ്വാസകരമായ കണക്കുകൾ പുറത്ത്; രോഗവിമുക്തി നേടിയവർ 19 ലക്ഷം

കേന്ദ്രം ലോക്ക്ഡൗൺ നീട്ടുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ മെയ് 31 വരെ മഹാരാഷ്ട്ര ലോക്ക്ഡൗൺ നീട്ടിയിരുന്നു.ലോക്ക്ഡൗൺ മൂലം മഹാരാഷ്ട്രയിൽ കുടുങ്ങിപ്പോയ അന്യജില്ലകളിലെ ആളുകളെയെല്ലാം സംസ്ഥാനമിപ്പോൾ തിരികെയെത്തിച്ചു കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button