ചെന്നൈ; അടുത്തിടെ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയ സാഹചര്യത്തില്‍ തിരുപ്പൂര്‍, ഈറോഡ്, കോയമ്പത്തൂര്‍ മേഖലകളിലെ വസ്ത്ര നിര്‍മാണ യൂനിറ്റുകളില്‍ മാസ്ക് നിര്‍മാണം ത്വരിതഗതിയില്‍ നടക്കുന്നു. നോണ്‍ സര്‍ജിക്കല്‍- നോണ്‍ മെഡിക്കല്‍ മാസ്കുകളാണ് കയറ്റുമതി ചെയ്യുക എന്ന് ബന്ധപ്പെടട്ടവർ വ്യക്തമാക്കി.
കൂടാതെ പ്രത്യേക സാഹചര്യത്തില്‍ മാസ്ക് കയറ്റുമതിക്ക് 300 കോടി രൂപയുടെ ഓര്‍ഡറുള്ളതിനാല്‍ ഇതിന്റെ നിര്‍മാണത്തില്‍ ശ്രദ്ധിക്കാനാണ് ടെക്സ്റ്റൈല്‍ മേഖലയിലെ സംഘടനകള്‍ യൂനിറ്റുകളോട് ആവശ്യപ്പെട്ടത്, അമേരിക്ക, ബ്രിട്ടന്, ആസ്ട്രേലിയ, ഡെന്മാര്ക്ക്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ഓര്‍ഡര്‍ അധികമുള്ളത്.
എന്നാൽ നിലവിൽ ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് മുഖ്യമായും മാസ്ക് കയറ്റുമതി. വിവിധ തുണിത്തരങ്ങളില്‍ പലവിധ ഡിസൈനുകളിലായി നിര്‍മിക്കുന്ന മാസ്ക്കുകളിലും ഫാഷന്‍ഭ്രമം വ്യാപകമാവുകയാണ്,, ഫാഷന്‍ മാസ്ക് നിര്‍മാണത്തില്‍ യൂനിറ്റുകള്‍ മത്സരിക്കുകയാണ്,, ആഗോളതലത്തില്‍ മാസ്ക് ധാരണം ഒഴിവാക്കപ്പെടാനാവാത്ത സാഹചര്യത്തില്‍ ആവശ്യകത ഏറെക്കാലം തുടരുമെന്നാണ് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് അറിയിച്ചത്, 4,000 കോടി രൂപയുടെ കയറ്റുമതി സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഒരുലക്ഷം പേര്‍ക്ക് ഉടന്‍ ജോലി ലഭ്യമാവുമെന്ന് ഇന്ത്യന്‍ ടെക്സ്പ്രൂണേഴ്സ് ഫെഡറേഷന് ഭാരവാഹികളും അറിയിച്ചു.
Post Your Comments