Latest NewsNewsIndia

ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ഭീകര സംഘടനകളുമായി തന്ത്രങ്ങൾ മെനയുന്നു; നിലപാട് വ്യക്തമാക്കി താലിബാന്‍

കാബൂള്‍: കശ്മീരിൽ തീവ്രവാദ ആക്രമണങ്ങൾ നടത്താന്‍ പാക് ഭീകര സംഘടനകളുമായി പങ്കുചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് താലിബാന്‍. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. വാർത്താ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് താലിബാന്‍ അറിയിച്ചത്.

ജമ്മു കശ്മീര്‍ വിഷയം പരിഹരിക്കാതെ ഇന്ത്യയുമായി സൗഹൃദം താലിബാന് സാധ്യമല്ലെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദിന്റെ പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഇതേ തുടര്‍ന്നാണ് താലിബാന്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. കാബൂള്‍ പിടിച്ചടക്കിയ ഷേം കശ്മീരും പിടിച്ചടക്കുമെന്ന് സഹീബുള്ള പറഞ്ഞതായും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ALSO READ: മഹാരാഷ്ട്രയിൽ 55 പൊലീസുകാർക്ക് കോവിഡ്

താലിബാന്റെ പ്രസ്താവനക്ക് പിന്നാലെ പ്രതികരണവുമായി താലിബാന്റെ രാഷ്ട്രീയ ഘടകമായ ഇസ്ലാമിക് എമിറേറ്റിന്റെ വക്താവ് സുഹൈല്‍ ഷഹീനും രംഗത്ത് എത്തിയിട്ടുണ്ട്. കശ്മീരില്‍ ജിഹാദ് ആക്രമണം നടത്താന്‍ പാകിസ്താനുമായി കൈകോര്‍ക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇസ്ലാമിക് എമിറേറ്റിന് വ്യക്തമായ നിയമങ്ങള്‍ ഉണ്ട്. ഒരിക്കലും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ തങ്ങള്‍ കൈകടത്തില്ലെന്നും സുഹൈല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ ഇന്ത്യയും പ്രതികരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താലിബാന്‍ വക്താവിന്റേത് എന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് ഇന്ത്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button