റിയാദ് : സൗദിയിൽ 9 പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് ചൊവാഴ്ച്ച മരണപ്പെട്ടു. മക്കയിൽ ആറുപേരും ദമ്മാമിൽ രണ്ടുപേരും റിയാദിൽ ഒരാളുമാണ് മരിച്ചത്. പുതിതായി 2509 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 329ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 59,845ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2886 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ നേടിയവരുടെ എണ്ണം 28748 ആയി ഉയർന്നു. നിലവിൽ 27,891 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 251 പേർ ഗുരുതരാവസ്ഥയിലാണ്.
യുഎഇയിൽ പുതിയ കോവിഡ് ബാധിതരുടെയും രോഗമുക്‌തരായവരുടെയും എണ്ണം ഉയരുന്നു. ചൊവ്വാഴ്ച്ച 873പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 3പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25063ഉം, മരണസംഖ്യ 227ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം ഏറെ ആശ്വാസം നൽകുന്നുണ്ട്. 1214പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 10791ആയി ഉയർന്നു. 38,000 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് നടന്നുവരുന്ന അണുനശീകരണ പ്രവൃത്തികളുടെ സമയക്രമം രാത്രി എട്ട് മണി മുതല്‍ രാവിലെ ആറ് വരെയാക്കിയിട്ടുണ്ടെന്നും ജൂണ്‍ ഒന്നു മുതല്‍ പ്രവാസികള്‍ക്ക് മടങ്ങിവരാൻ അനുമതി നല്‍കിയെന്നും അധികൃതർ അറിയിച്ചു.
ഖത്തറില്‍ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,487 പേരില്‍ നടത്തിയ പരിശോധനയിൽ 1,637 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു ഇതോടെ രോഗബാധിതരുടെ എണ്ണം 35,606ലെത്തി. 735 പേര്‍കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരായവരുടെ എണ്ണം 5,634 ആയി ഉയര്‍ന്നു. 15പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 29,957 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 163 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 1,452 പേരാണ് ആശുപത്രി ഐസലേഷനില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പേരെയാണ് രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,66,182 ആയി ഉയര്‍ന്നു.
ഒമാനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് ചൊവാഴ്ച മരിച്ചു. 57 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. 292 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 119 സ്വദേശികളും173 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26ഉം, രോഗം ബാധിച്ചവരുടെ എണ്ണം 5671ഉം ആയതായി ആരോഗ്യ മന്ത്രാലയം വാർത്തകുറിപ്പിലൂടെ അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 1574 ആയി ഉയർന്നു. എട്ട് ഒമാന്‍ സ്വദേശികളും രണ്ടു മലയാളികളുമുള്‍പ്പെടെ പതിനെട്ട് വിദേശികളുമാണ് കോവിഡ് 19 ബാധിച്ച് ഇതുവരെ ഒമാനില്‍ മരണപ്പെട്ടത്.
332 ഇന്ത്യക്കാർ ഉൾപ്പെടെ 1073 പേർക്ക് കൂടി ചൊവ്വാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,764 ഉം, മരണസംഖ്യ 121ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 342 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4681 ആയി ഉയർന്നു. നിലവിൽ 11,962 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 179 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 252,696 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റ് 397, ഹവല്ലി ഗവർണറേറ്റ് 181, അഹ്മദി ഗവർണറേറ്റ് 268, ജഹ്റ ഗവർണറേറ്റ് 124, കാപിറ്റൽ ഗവർണറേറ്റ് 113 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.
Post Your Comments