തിരുവനന്തപുരം • ലോക്ക്ഡൗൺ മൂലം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥികൾ, ബന്ധുക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും ജോലിസ്ഥലങ്ങളിലായിപ്പോയ തൊഴിലാളികൾക്കും ജീവനക്കാർക്കും വീടുകളിൽ പോകുന്നതിനും പുതിയ ഉത്തരവനുസരിച്ച് അനുമതിയായി. എന്നാൽ ഇതിന് കോവിഡ് 19 ജാഗ്രതാ പോർട്ടലിലോ പോലീസ് വകുപ്പിന്റെ പോർട്ടിലിലോ രജിസ്റ്റർ ചെയ്ത് പാസ് വാങ്ങണം.
സാമൂഹിക അകലം പാലിച്ച് ടെലിവിഷൻ പ്രൊഡക്ഷൻ യൂണിറ്റുകൾക്ക് ഇൻഡോർ ഷൂട്ടിംഗിന് അനുമതിയായി. എന്നാൽ ഒരു സമയം പത്ത് പേർ എന്ന നിബന്ധനയോടെയാണ് അനുമതി.
ജോലി ചെയ്യുന്ന ജില്ലയിലെത്താനാവാത്ത ജീവനക്കാർ ഇപ്പോൾ കഴിയുന്ന സ്ഥലത്തെ ജില്ലാ കളക്ടർ മുമ്പാകെ ഹാജരാകണം. കോവിഡ് 19 നിർവ്യാപന പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലോ ഇവരുടെ സേവനം കളക്ടർമാർ വിനിയോഗിക്കണം. ഇത്തരത്തിൽ മറ്റു ജില്ലകളിലുള്ള ജീവനക്കാരുടെ വിവരം ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് വകുപ്പ് മേധാവികൾ കൈമാറണം.
അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
Post Your Comments