Latest NewsKeralaNews

ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം , പ്രവർത്തിയിലാണ് – ശൈലജ ടീച്ചറുടെ ബി.ബി.സി ഇന്റർവ്യൂവിനെക്കുറിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്

കൊച്ചി • അന്തരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ പരിപാടിയില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെക്കുറിച്ച് തത്സമയം വിശദീകരിച്ച ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അഭിമാനമെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

മലയാളികളുടെ ഇംഗ്ലീഷ് പ്രൊനൗസിയേഷനെ പുച്ഛിച്ചു മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു . മലയാളം മീഡിയം വിദ്യാർത്ഥിയായിരുന്ന ഞാൻ അത്തരം കളിയാക്കലുകൾ കുറെ കേട്ടിട്ടുണ്ട് .ഇപ്പോൾ ഷൈലജ ടീച്ചറുടെ ബിബിസി ഇന്റർവ്യൂ കണ്ടു. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം , പ്രവർത്തിയിലാണ് .# ഷൈലജടീച്ചർഅഭിമാനം- ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

https://www.facebook.com/judeanthanyjoseph/posts/10158629897890799

തിങ്കളാഴ്ച രാത്രി ഒമ്പതിന് ബി.ബി.സി. വേൾഡ് ന്യൂസിലാണ് മന്ത്രി അതിഥിയായത്. അഞ്ചുമിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു.

ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ടുചെയ്തപ്പോൾത്തന്നെ സംസ്ഥാനത്തും പ്രത്യേക കൺട്രോൾ റൂ തുറന്ന് മുന്നൊരുക്കങ്ങൾ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തിൽ രോഗനിർണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. പുറത്തുനിന്നെത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാൻ സംവിധാനം സജ്ജമാക്കി.

രോഗലക്ഷണമുള്ളവരെ പ്രത്യേകം കരുതലിൽ പാർപ്പിച്ചു. സ്രവസാംപിൾ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാൽ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button