KeralaLatest NewsNews

എസ്.എസ്.എൽ.സി – പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവും; വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടരുത്;-കെ സുരേന്ദ്രൻ

നിരവധി ആളുകൾ ഹോം ക്വോറന്റൈനിൽ ഇരിക്കുന്ന ഈ സന്ദർഭത്തിൽ അത്തരം വീടുകളിൽ നിന്നു പോലും കുട്ടികൾ പരീക്ഷയ്ക്കെത്തും

തിരുവനന്തപുരം: എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്.

കുട്ടികൾ എങ്ങനെ സ്ക്കൂളുകളിൽ എത്തുമെന്ന് സർക്കാർ കണക്കാക്കേണ്ടതായിരുന്നു. നിരവധി ആളുകൾ ഹോം ക്വോറന്റൈനിൽ ഇരിക്കുന്ന ഈ സന്ദർഭത്തിൽ അത്തരം വീടുകളിൽ നിന്നു പോലും കുട്ടികൾ പരീക്ഷയ്ക്കെത്തും. വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടരുത്. കെ സുരേന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമർശനം നടത്തി.

കെ. സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവും. കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. കുട്ടികൾ എങ്ങനെ സ്ക്കൂളുകളിൽ എത്തുമെന്ന് സർക്കാർ കണക്കാക്കേണ്ടതായിരുന്നു. നിരവധി ആളുകൾ ഹോം ക്വോറന്റൈനിൽ ഇരിക്കുന്ന ഈ സന്ദർഭത്തിൽ അത്തരം വീടുകളിൽ നിന്നു പോലും കുട്ടികൾ പരീക്ഷയ്ക്കെത്തും. സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങളൊരുക്കിയും പരീക്ഷ നടത്താൻ ഒട്ടേറെ പരിമിതികളുണ്ട്. പിണറായി വിജയൻ ദുരഭിമാനം വെടിയണം. വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടരുത്. ഇക്കാര്യത്തിൽ കേന്ദ്ര നിർദ്ദേശം പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button