Latest NewsKeralaIndia

മതംമാറ്റ വി​വാദം: യുവതി​ക്കെതി​രെ നുണക്കഥകള്‍ പ്രചരിപ്പിച്ചവർക്കെതിരെ പരാതി

ആലുവ: മാനസി​ക അസ്വാസ്ഥ്യത്തി​ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണ്‍മാനില്ലെന്ന് നുണക്കഥ പ്രചരിപ്പിക്കുകയും തന്നെയും മൂന്ന് പെണ്‍മക്കളെയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.കുട്ടമശേരി ചാലക്കല്‍ പാലത്തിങ്കല്‍ വീട്ടില്‍ സുശീലന്റെ ഭാര്യ റെയ്ന സുശീലനാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികിന് പരാതി നല്‍കിയത്.

20 വര്‍ഷത്തോളം വിദേശത്തായിരുന്ന സുശീലന്‍ മാര്‍ച്ച്‌ മൂന്നിനാണ് നാട്ടിലെത്തിയത്. വിദേശത്ത് വച്ച്‌ മതം മാറുകയും നാട്ടിലെത്തി ഭാര്യയെയും മക്കളെയും മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സുശീലന്‍ വീട്ടി​ല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ ആലുവ പൊലീസില്‍ കേസും നിലനില്‍ക്കുന്നുണ്ട്. പിന്നീട് മാനസാന്തരം വന്ന സുശീലന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കണമെന്നും തന്റെ മാനസി​ക വിഷമതകള്‍ നീക്കുന്നതിന് ചികിത്സതേടണമെന്നും ഭാര്യയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു. വിദേശത്ത് വച്ച്‌ ഒരു കേസില്‍പ്പെട്ട തന്നെ ചിലര്‍ ചതിയിലൂടെയാണ് മതം മാറ്റിയതെന്നാണ് കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തിയത്.

അർധരാത്രി പശുവിനെ ക്രൂരമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കുടുങ്ങി

ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങളെല്ലാവരും കൂടിയാലോചിച്ചാണ് കഴിഞ്ഞയാഴ്ച ചികിത്സക്കായി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതി​നി​ടെ ചിലര്‍ മത വിദ്വേഷം പരത്തി മുതലെടുപ്പിന് ശ്രമിക്കുകയാണ്. സുശീലനെ കാണുന്നില്ലെന്ന് പോസ്റ്റര്‍ പ്രചരണവും നടത്തി​. സ്ത്രീത്വത്തെ അപമാനിക്കും വിധം അപവാദവും പ്രചരിപ്പിക്കുകയാണ്. തന്നെയും മക്കളെയും ഭര്‍ത്താവില്‍ നിന്നും അകറ്റി സ്വത്ത് തട്ടിയെടുക്കാനുമാണ് നീക്കമെന്നും റെയ്ന നല്‍കിയ പരാതിയില്‍ പറയുന്നു. നവമാദ്ധ്യമങ്ങളിലൂടെ നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്ത ആറ് പേര്‍ക്കെതിരെയാണ് പരാതി. ഇവരുടെ പേരും ഫോണ്‍ നമ്പറും തെളിവുകളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button