Latest NewsNewsIndia

മൂ​ന്നു ബി‌​എ​സ്‌​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നു ബി‌​എ​സ്‌​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച ജവാന്മാരുടെ എണ്ണം 214ആയി. രോഗം ബാധിച്ചവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​രു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 22 ജ​വാ​ന്മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു. ഇന്ത്യയിൽ ഇതുവരെ 101139പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 39,173ആയി ഉയർന്നു. 3,163പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം കേരളത്തിൽ ചൊവ്വാഴ്ച 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എല്ലാവരും പുറത്ത് നിന്ന് വന്നവരാണ്. ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നുമെത്തി. 8 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇവരില്‍ 6 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മറ്റു രണ്ട് പേരില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിയതാണ്. ഇന്ന് ആരും രോഗമുക്തി നേടിയില്ല. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 142 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് പുതുതായി 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also read : ലോക്ഡൗണില്‍ വഴിയില്‍ കുടുങ്ങിയ സുഹൃത്തിന് അഭയം നല്‍കി : ഒന്നര മാസത്തെ വാസത്തിനിടെ സുഹൃത്ത് ഗൃഹനാഥന്റെ ഭാര്യയുമായി മുങ്ങി

നിലവില്‍ 72,000 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരില്‍ 71,445 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 46,958 സാംപിളുകള്‍ പരിശോധിച്ചു. ഫലം വന്നവയില്‍ 45,527 സാംപിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട് സ്പോട്ടുകള്‍ ആണുള്ളത്. കണ്ണൂരിലെ പാനൂര്‍ നഗരസഭ, മയ്യില്‍, ചൊക്ലി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് ഇന്ന് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹോട്ട് സ്പോട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button