ലക്‌നൗ: ട്രക്കുകൾ കൂട്ടിയിടിച്ച് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടതിന് പിന്നാലെ വിമർശനവുമായി രംഗത്തെത്തിയ കോൺഗ്രസിന് മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് പാർട്ടിക്ക് നൂറു എലികളെ ഭക്ഷിച്ച ശേഷം രക്ഷ തേടുന്ന പൂച്ചയോട് സാമ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണ് അതിഥി തൊഴിലാളികൾ വരുന്നത്. ഒരു ട്രക്ക് രാജസ്ഥാനിൽ നിന്നും, മറ്റൊന്ന് പഞ്ചാബിൽ നിന്നുമാണെന്ന് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Read also: ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ലോക്കൽ ബസ് സർവ്വീസുകൾ ആരംഭിക്കാൻ അനുമതി
നൂറു എലികളെ ഭക്ഷിച്ചതിന് ശേഷം രക്ഷ തേടുന്ന പൂച്ച എന്ന പ്രയോഗം ഇന്ന് കോൺഗ്രസിന് അനുയോജ്യമാണ്. ഇത് കോൺഗ്രസിന്റെ ലജ്ജാകരമായ മുഖമാണ്. അതിഥി തൊഴിലാളികളെ പരിഹസിച്ച കോൺഗ്രസ് നേതൃത്വത്തെ അപലപിക്കുന്നു. നിങ്ങൾ ആളുകളെ ചൂഷണം ചെയ്യുകയും ശേഷം സത്യസന്ധമായ മുഖം സ്ഥാപിക്കുകയും ചെയ്യുന്നുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Post Your Comments