Latest NewsKeralaNews

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ലോക്കൽ ബസ് സർവ്വീസുകൾ ആരംഭിക്കാൻ അനുമതി

തിരുവനന്തപുരം : കേരളത്തിൽ പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ലോക്കൽ ബസ് സർവ്വീസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകി.

നാലാം ഘട്ട ലോക്ക് ഡൗണിൽ പൊതു​ഗതാ​ഗതം അനുവദിക്കാൻ കേന്ദ്രസർക്കാ‍ർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്ത് പൊതു​ഗതാ​ഗതം ഭാ​ഗീകമായി പുനസ്ഥാപിക്കാൻ തീരുമാനിച്ചത്.

ജില്ലയ്ക്ക് അകത്തുള്ള ബസ് സർവ്വീസുകൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. അന്തർജില്ല, അന്തർസംസ്ഥാന ബസ് യാത്രകളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും എന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. അതേസമയം ഹോട്ട് സ്പോട്ട് ഉൾപ്പെടുന്ന മേഖലകളിലേക്ക് ബസ് സർവ്വീസ് നടത്താൻ അനുവാദമുണ്ടാക്കില്ല. അതേസമയം സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യുമ്പോൾ ഉണ്ടാവുന്ന നഷ്ടം പരിഹരിക്കാനായി ബസ് ടിക്കറ്റ് ചാർജ് 12 രൂപയാക്കി കേന്ദ്രസ‍ർക്കാ‍ർ ഇന്ന് ഉയർത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button