ന്യൂഡല്‍ഹി • കോവിഡ് 19 പ്രതിസന്ധിയെതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് 6 വിമാനങ്ങള്‍ രാജ്യത്തേക്ക് പൗരന്മാരുമായി എത്തും. ഇതില്‍ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്കാണ്.
എയര്‍ ഇന്ത്യയുടെ ലണ്ടന്‍ – ഡല്‍ഹി – വാരണാസി – ഗയ (AI 0112), ധാക്ക – കൊല്‍ക്കത്ത (AI 1231), എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് – മംഗലാപുരം (IX 814), മസ്ക്കറ്റ് – ഹൈദരാബാദ് – മുംബൈ ( IX 818), അബുദാബി – കൊച്ചി (IX 452), ദോഹ – കോഴിക്കോട് (IX 374) എന്നിവയാണ് ഇന്നെത്തുന്ന വിമാനങ്ങള്‍.
അബുദാബി – കൊച്ചി വിമാനം യു.എ.ഇ സമയം ഉച്ച കഴിഞ്ഞ് 3.15 ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 8.40 ന് കൊച്ചിയിലെത്തും. ദോഹ – കോഴിക്കോട് വിമാനം യു.എ.ഇ സമയം ഉച്ച കഴിഞ്ഞ് 3.35 ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.20 ന് കരിപ്പൂരിലെത്തും.
ഇന്നലെ നാല് വിമാനങ്ങളാണ് കേരളത്തിലേക്ക് ഉണ്ടായിരുന്നത്. ഗര്‍ഭിണികള്‍ അടക്കം 700 ലേറെ പ്രവാസികള്‍ ഈ വിമാനങ്ങളില്‍ നാട്ടിലെത്തി.
Post Your Comments