ഭോപ്പാൽ : മുംബൈയിൽ നിന്നും ഉത്തര്‍പ്രദേശിലെ അസംഘട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തിൽ വെച്ച് മരിച്ച കുടിയേറ്റത്തൊഴിലാളിയുടെ മൃതദേഹം ട്രക്ക് ഡ്രൈവര്‍ വഴിയിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം.
ലോക്ഡൗണിനെത്തുടന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു തൊഴിലാളിയുടെ കുടുംബം. വഴി മധ്യേ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ മൃതദേഹവും തൊഴിലാളിക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും വഴിയിൽ ഇറക്കി വിടുകയായിരുന്നു.
രാജ്യത്ത് നിരവധി കുടിയേറ്റത്തൊഴിലാളികളാണ് ദിവസവും സ്വന്തം നാട്ടിലേക്ക് പാലായനം ചെയ്യുന്നത്. പലരും നടന്നും ട്രക്കുകളിലുമാണ് യാത്ര ചെയ്യുന്നത്. യാത്രക്കിടെ നൂറിലേറെപ്പേരാണ് വഴി മധ്യേയുണ്ടായ അപകടത്തില്‍പ്പെട്ടും മറ്റും മരിച്ചിരിക്കുന്നത്.
Post Your Comments