Latest NewsIndiaNews

ലോക്ഡൗണ്‍ കാലത്ത് റോഡുകളില്‍ ജീവന്‍ പൊലിഞ്ഞ തൊഴിലാളികളുടെ എണ്ണം 123 ആയി

ഭോപ്പാൽ: മധ്യപ്രദേശിൽ ടാങ്കര്‍ ട്രക്ക് പാഞ്ഞുകയറി ഇന്നലെ നാല് അന്യ സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇതോടെ ലോക്ഡൗണ്‍ ആരംഭിച്ച ശേഷം റോഡുകളില്‍ ജീവന്‍ പൊലിഞ്ഞ തൊഴിലാളികളുടെ എണ്ണം 123 ആയി. തൊഴിലാളികളുടെ കാല്‍നട യാത്ര ഇന്നും രാജ്യമെമ്പാടും തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ഔരൈയിലും മധ്യപ്രദേശിലെ ബാന്ദയിലും വാഹനാപകടങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തമാകും മുമ്പാണ് മാഹാരാഷ്ട്ര മധ്യപ്രദേശ് അതിര്‍ത്തിയിലെ ബന്‍വാരയില്‍ നാല് തൊഴിലാളികള്‍ മരിച്ചത്.

മഹാരാഷ്ട്രയില്‍ നിന്നും ഇന്‍ഡോറിലേക്ക് നടക്കുകയായിരുന്ന ഇവര്‍ക്ക് മേല്‍ ടാങ്കര്‍ ട്രക്ക് പാ‍ഞ്ഞുകയറുകയായിരുന്നു. മരിച്ചവരില്‍ ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടുന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡിയില്‍ ബ്സ് മറിഞ്ഞാണ് 32 തൊഴിലാളികള്‍ക്ക് പരുക്കേറ്റത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

ഔരൈ ദുരന്തത്തിന് ശേഷം എല്ലാ തൊഴിലാളികള്‍ക്കും യാത്ര ചെയ്യാന്‍ ബസുകളും ട്രെയിനുകളും അനുവദിക്കുമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപനത്തിന് ശേഷവും തൊഴിലാളികളുടെ കാല്‍നടയാത്രകള്‍ തുടരുകയാണ്. ഡല്‍ഹി–യുപി അതിര്‍ത്തിയിലെ ഗാസിയാബാദില്‍ കാല്‍നടയായി എത്തിയവരെ പൊലീസ് തടഞ്ഞു. ഇവര്‍ക്ക് ബസ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഉണ്ടെങ്കിലും പ്രത്യേക പാസുണ്ടെങ്കിലേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button