ന്യൂഡല്‍ഹി: വായ്പകള്‍ക്കുള്ള മോറട്ടോറിയം റിസര്‍വ് ബാങ്ക് മൂന്നുമാസംകൂടി നീട്ടുമെന്ന് സൂചന. എസ്ബിഐയുടെ റിസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ആദ്യഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ്, റിസര്‍വ് ബാങ്ക് മുന്‍കാല പ്രാബല്യത്തോടെ 2020 മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്.
Read also: സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം: ആളുകളെ ഭയപ്പെടുത്തിയ ബ്ലാക്ക് മാൻ പിടിയിൽ
മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയാല്‍ ഓഗസ്റ്റ് 31വരെ വായ്പ തുക തിരിച്ചടയ്‌ക്കേണ്ടി വരില്ല. തിരിച്ചടവ് മൂന്നുമാസത്തിലേറെ മുടങ്ങിയാല്‍ നിഷ്‌ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ മാറ്റും. ഇത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് തിരിച്ചടവ് കാലാവധി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
Post Your Comments