തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ. ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചിട്ടുണ്ട്. പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. അതേസമയം അന്തര്‍ ജില്ലാ തലത്തില്‍ പൊതുഗതാഗതം ഈ ഘട്ടത്തില്‍ അനുവദിക്കില്ല. രാവിലെ ഏഴുമുതല്‍ രാത്രി 7 വരെ അന്തർജില്ലാ യാത്രാനുമതി ഉണ്ട്. ഇതിനായി പ്രത്യേക പാസ് വേണ്ട. തിരിച്ചറിയൽ കാർഡ് കരുതിയാൽ മതിയാകും.
Read also: കൊച്ചി വിമാനത്താവളത്തിലെത്തിയ ദുബായ് – കൊച്ചി വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങള്‍
സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു പേര്‍ക്ക് സഞ്ചരിക്കാൻ അനുമതിയുണ്ട്. ഓട്ടോയില്‍ ഡ്രൈവറെ കൂടാതെ ഒരാൾക്ക് സഞ്ചരിക്കാം. കുടുംബമെങ്കില്‍ ഓട്ടോയില്‍ 3 പേര്‍ക്ക് സഞ്ചരിക്കാം.
Post Your Comments