മുംബൈ: ലോക്ക്‌ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവരും മുമ്ബ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്. രാജ്യത്തെ മൂന്നിലൊന്നു കോവിഡ് രോഗികളും മഹാരാഷ്‌ട്രയിലാണ്. ഇനി അറിയിപ്പുണ്ടാകുന്നതു വരെ ലോക്ക്‌ഡൗണില്‍ ഇളവ് അനുവദിക്കില്ലെന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
കോവിഡ് ഭേദമായി വീട്ടിലെത്തിയ എംഎല്‍സി പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയില്‍
എന്നാല്‍, വ്യവസായ മേഖലകള്‍ക്ക് ഇളവുണ്ടാകും. തമിഴ്‌നാട്ടില്‍ 12 ജില്ലകളില്‍ അതീവ ജാഗ്രത തുടരും. ഇവിടെ ഇളവുകള്‍ ഉണ്ടാകില്ല. കര്‍ണാടകയില്‍ നാളെയ്‌ക്കുശേഷം ഇളവുകള്‍ നല്‍കുമെന്നാണു പ്രഖ്യാപനം. മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും പഞ്ചാബിലും 31 വരെയാണു ലോക്ക്‌ഡൗണ്‍ നീട്ടിയത്. കര്‍ണാടകയില്‍ നാളെ വരെയും.
Post Your Comments