തിരുവനന്തപുരം : ഇത്രയും നാള് കോവിഡിനെ നേരിട്ടതുപോലെ എളുപ്പമല്ല ഇനിയങ്ങോട്ട്… മഴക്കാലത്ത് വൈറസ് ഇരട്ടി ശക്തിയാര്ജിയ്ക്കും, ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്കിയ കേരളത്തിന് മുന്നറിയിപ്പ് . എന്നാല്‍, രോഗികളുടെയും മരണത്തിന്റെയും എണ്ണം കുറവായതിനാല്‍ ഇനി നിയന്ത്രണങ്ങളില്‍ ഇഷ്ടം പോലെ ഇളവാകാം എന്നു തീരുമാനിക്കുകയാണെങ്കില്‍ എല്ലാം താറുമാറാകും. കാരണം, ഇതുവരെ കോവിഡിനെ നേരിട്ടതുപോലെയല്ല ഇനിയുള്ള യുദ്ധം. കേരളത്തിലേക്കു മണ്‍സൂണ്‍ എത്തുമ്പോള്‍ ഒപ്പം പലതരം പനികളും ഒപ്പം കൂട്ടിനുണ്ടാകും.
ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവില്‍ കൊറോണ വൈറസിന് അത്രത്തോളം വീര്യം കാട്ടാനാകില്ലെന്ന് പഠനം. കേരളത്തിലെത്തിയ കൊറോണയ്ക്കു ഭീകരത പുറത്തെടുക്കാന്‍ കഴിയാതിരുന്നതിന് വേനല്‍ക്കാലത്തെ കൊടുംചൂടും കാരണമായിരിക്കാം. എന്നാല്‍, മഴയെത്തുമ്പോള്‍ താപനില കുറയുന്നതോടെ കൊറോണ വൈറസ് ശക്തിയാര്‍ജിക്കാനും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനും ഇടയുണ്ട്.
ജൂലൈയില്‍ മൂര്‍ധന്യത്തിലെത്തി, സെപ്റ്റംബറോടെ അവസാനിക്കുന്നതാണു കേരളത്തിലെ പകര്ച്ചവ്യാധിക്കാലമെന്ന് കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളജില്‍ നടത്തിയ 10 വര്‍ഷത്തെ പഠനം വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ട്രോപ്പിക്കല്‍ ഡോക്ടര്‍ എന്ന രാജ്യാന്തര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments