ലണ്ടന്‍: വിലക്കുകള്‍ കാറ്റില്‍പ്പറത്തി ജനങ്ങള്‍ കൂട്ടമായി തെരുവുകളിലും മാര്‍ക്കറ്റുകളിലും , വീണ്ടും രോഗവ്യാപനം ഉണ്ടാകുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടനയുടെ കര്‍ശന മുന്നറിയിപ്പ് നല്‍കി. പല യൂറോപ്യന്‍ രാജ്യങ്ങളിലും ജൂണ്‍ ആദ്യം വരെ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ അത് പാലിയ്ക്കുന്നില്ല എന്നു മാത്രമല്ല, ജനരോഷം മൂലം പ്രവിശ്യാ ഗവര്‍ണര്‍മാരുടെ ആവശ്യത്തെ തുടര്‍ന്ന് അവ പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങള്‍ കൂട്ടമായി സാമൂഹിക അകലം പാലിയ്ക്കാതെ തെരുവിലിറങ്ങിതുടങ്ങി. ഇതോടെ രണ്ടാമതും രോഗവ്യാപനം ഉണ്ടാകുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തുവന്നു.
Read Also : കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി
പല മേഖലകളിലും കൊവിഡ് രോഗബാധ കുറയാത്തതിനാല്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളില്‍ മയപ്പെടുത്തലുണ്ടാകില്ലെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം. 27650 പേര്‍ മരിച്ച സ്‌പെയിനില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ജസ് ലോക്ഡൗണ്‍ ഇളവുകള്‍ക്കായി പാര്‍ലമെന്റിനോട് ആവശ്യപ്പെടും എന്നറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ ടൂറിസം ഇവിടെ ഭീമമായ നഷ്ടമാണ് ഈ സീസണില്‍ നേരിടുന്നത്. മ്യൂസിയങ്ങളും ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങി. ഗ്രീസില്‍ ആരാധനാലയങ്ങള്‍ തുറന്നിട്ടുണ്ട്. ബീച്ചുകളില്‍ ജനങ്ങള്‍ കൂട്ടമായി വെയില്‍ കായാന്‍ പുറത്തിറങ്ങുന്നു.
ഇറ്റലിയില്‍ രോഗബാധ ശമനം കാണാത്തതിനാല്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കിലും ജനരോഷം കാരണം അവ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു. ഇവിടെ കോഫീ ഷോപ്പുകള്‍, ബാറുകള്‍, സലൂണുകള്‍ ഇവയെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവിടെ പ്രവിശ്യകള്‍ തോറും സഞ്ചരിക്കാന്‍ അനുമതിയില്ല.
ഫ്രാന്‍സില്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഇളവ് വരുത്തിയ ആദ്യ ആഴ്ചയായതോടെ ജനങ്ങള്‍ ബീച്ചുകളിലും മറ്റും ഉല്ലസിക്കാന്‍ വന്നുതുടങ്ങി. എന്നാല്‍ എവിടെയും വന്‍ ജനക്കൂട്ടം പൊലീസ് അനുവദിക്കുന്നില്ല. രണ്ടാമതൊരു വരവ് കൊറോണ വൈറസിനുണ്ടാകും എന്ന് ഉറപ്പായതോടെ മിക്ക രാജ്യങ്ങളിലും ജനങ്ങളോട് ആളുകള്‍ ഒത്തുകൂടുന്ന പൊതുഇടങ്ങളില്‍ പോകരുതെന്ന് ഇപ്പോഴും മുന്നറിയിപ്പ് നല്‍കുകയാണ്.
മാര്‍ച്ച് മാസം മുതല്‍ വിദേശികളുടെ വരവ് തടഞ്ഞ് പ്രതിരോധ നടപടികളെടുത്ത റഷ്യ ഇപ്പോള്‍ ഫുട്‌ബോള്‍ സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. കളിക്കാര്‍ക്കും പരിശീലകര്‍ക്കും ആവശ്യത്തിന് അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments