തിരുവനന്തപുരം • സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ , കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യ വില്പനശാലകളും, പ്രത്യേക ബാര്‍ കൗണ്ടറുകളും ബുധനാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനം.
മദ്യം വാങ്ങാനുള്ള ടോക്കണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിതരണം ചെയ്യും. ഇതിലൂടെ മുന്‍കൂട്ടി സമയും നിശ്ചയിച്ചു നല്‍കും. ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ സ്കാൻ ചെയ്തശേഷം മദ്യം നൽകും. നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാൻ സാധിക്കൂ. മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്താൽ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകുമെന്നറിയുന്നു.
ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 301 വില്പനശാലകള്‍ക്ക് പുറമേ സംസ്ഥാനത്തെ 500 ലേറെ ബാറുകളിളും പ്രത്യേക പാഴ്സല്‍ കൗണ്ടര്‍ ഉണ്ടാകും.
അതേസമയം, ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും അനുമതി നല്‍കി. ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ മാത്രമാണ് അനുമതി. ഫേഷ്യല്‍ ചെയ്യാന്‍ അനുവദിക്കില്ല. ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാനും അനുമതിയില്ല.
ജില്ലയ്ക്കകത്ത് ബസ് ഗതാഗതം അനുവദിക്കും. ഹോട്ട് സ്പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോ, ടാക്സി അനുവദിക്കും. സാര്‍വത്രികമായ പൊതുഗതാഗതം ഉടനുണ്ടാകില്ല. അന്തര്‍ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം തുടരും. അന്തർജില്ലാ യാത്രയ്ക്ക് പാസ് വേണം. എന്നാല്‍ പാസിനുള്ള നിബന്ധനകളില്‍ ഇളവുണ്ടാകും.
Post Your Comments