ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്ന് അഞ്ച് ഡോക്ടർമാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ശ്രീനഗറിലെ മൂന്ന് ആശുപത്രികളിലെ ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജമ്മു കശ്മീരിലെ കൊവിഡ് രോഗികളുടെ എണ്ണം 1188 ആയി.ഇവരില്‍ നാല് പേര്‍ കോവിഡ് രോഗിയെ ചികിത്സിച്ചവരാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നതാണ് മറ്റൊരു ഡോക്ടര്‍.
കശ്മീരിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തില്‍ നിന്നുള്ളവരാണ് മൂന്ന് പേര്‍ . ഒരാള്‍ ഓര്‍ത്തോപീഡിയാക് വിഭാഗത്തില്‍ നിന്നും ദന്തരോഗവിഭാഗത്തില്‍നിന്നുള്ള ഡോക്ടറുമാണെന്ന് എസ്എംഎച്ച്എസ് ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. കശ്മീരില്‍ ഇതുവരെ 13 ഡോക്ടര്‍മാരും മൂന്ന് നേഴ്സുമാരും ഉള്‍പ്പെടെ 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 13 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ആരോഗ്യപ്രവർത്തകരിലെ കൊവിഡ് ബാധ ജമ്മുകശ്മീരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
Post Your Comments