KeralaLatest NewsNews

കേരളം അടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കര്‍ണാടകത്തില്‍ പ്രവേശിപ്പിക്കില്ല : കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു • ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി,എസ് യെദ്യൂരപ്പ.

ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് മെയ് 31 വരെ ആളുകളെ കര്‍ണാടകത്തിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കരുതെന്ന് തീരുമാനിച്ചതായി യെഡിയൂരപ്പ പറഞ്ഞു. കേന്ദ്രം പുറപ്പെടുവിച്ച നാലാംഘട്ട ലോക്ക്ഡൗണ്‍ മാർഗ്ഗനിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

കർണാടകയില്‍ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളും സ്വകാര്യ ബസുകളും ഓടിക്കും. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. മറ്റു മേഖകലളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഞായറാഴ്ചകളില്‍ സംസ്ഥാനത്തൊട്ടാകെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. ഹോം ക്വാറന്റൈന്‍ ശക്തിപ്പെടുത്തും.

എല്ലാ കടകളും തുറക്കാൻ അനുവദിക്കുമെന്നും സംസ്ഥാനത്തിനകത്ത് ഓടുന്ന എല്ലാ ട്രെയിനുകളും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തൊട്ടാകെയുള്ള കോവിഡ് -19 ലോക്ക്ഡൗണ്‍ മെയ് 31 വരെ കേന്ദ്രസർക്കാർ നീട്ടിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ പുതിയ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഹരിത, ഓറഞ്ച്, റെഡ് സോണുകള്‍ നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധികാരം നൽകിയിട്ടുണ്ട്. മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച് പ്രത്യേകമായി നിരോധിച്ചിരിക്കുന്നവ ഒഴികെ മറ്റെല്ലാ പ്രവർ‌ത്തനങ്ങളും അനുവദനീയമാണ്. എന്നിരുന്നാലും, കണ്ടെയ്‌ൻ‌മെൻറ് സോണുകളിൽ‌ അവശ്യ പ്രവർ‌ത്തനങ്ങൾ‌ മാത്രമേ അനുവദിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button