നോയ്ഡ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ. ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഫാക്ടറിയില്‍ ആറ് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവച്ചത്. ജീവനക്കാരൊടെല്ലാം വീട്ടിൽ കഴിയാൻ കമ്പനി നിർദേശിച്ചതായും വാർത്താ ഏജൻസിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
Also read : ജിഫിയെ വൻ തുകയ്ക്ക് സ്വന്തമാക്കി ഫേസ്ബുക്
അതേസമയം മറ്റൊരു സ്മാര്‍ട്ഫോൺ ബ്രാൻഡായ വിവോയുടെ നോയിഡയിൽ നിർമാണത്തിലുള്ള കെട്ടിടത്തിലെ രണ്ടു തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിവോയുടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റ് ഇവിടെ നിന്നും 15 കിലോമീറ്റര്‍ അകലെയായതിനാൽ വിവോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. മേയ് എട്ടു മുതൽ സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾ പ്രവർത്തനം പുനഃരാരംഭിച്ചുവെങ്കിലും 30 ശതമാനം ജീവനക്കാർക്ക് മാത്രമാണ് ജോലി ചെയ്യാൻ അനുമതിയത്.
Post Your Comments