Latest NewsNewsUK

ഗുജറാത്തിലെ സ്‌ഫോടനമടക്കം നടത്തിയ ദാവൂദിന്റെ അനുയായിയെ ഇന്ത്യക്ക് വിട്ടുനല്‍കാതെ ബ്രിട്ടണ്‍: പാക് വംശജനായ ആഭ്യന്തര സെക്രട്ടറിയുടെ നീക്കം വിവാദത്തിലേക്ക്

ലണ്ടന്‍: ഗുജറാത്തിലെ സ്‌ഫോടനമടക്കം നടത്തിയ ദാവൂദിന്റെ അനുയായിയെ ഇന്ത്യക്ക് വിട്ടു നൽകാത്ത ബ്രിട്ടന്റെ നീക്കം വൻ വിവാദത്തിലേക്ക്. ദാവൂദിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ കണ്ണിയായ മുഹമ്മദ് ഹനീഫ് എന്ന ടൈഗര്‍ ഹനീഫയെയാണ് ഇന്ത്യക്ക് വിട്ടുനല്‍കാതെ ബ്രിട്ടണ്‍ സംരക്ഷിക്കുന്നത്. പാക് വംശജന്‍ കൂടിയായ സാജിദ് ജാവിദാണ് ഇന്ത്യക്ക് പ്രതിയെ കൈമാറാതെ ചട്ടലംഘനം നടത്തുന്നത്.

1993ലെ സൂറത്ത് ബോംബ് സ്‌ഫോടനത്തിന്റെ മൂഖ്യ സൂത്രധാരനായ ഹനീഫ് പിടിക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി ബ്രിട്ടനിലേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ആവശ്യ പ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ 2010ല്‍ ഇയാളെ പിടികൂടിയിരുന്നു. 2005ല്‍ ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് സംഘടിപ്പിച്ച് കഴിയവേയാണ് പിടികൂടിയത്.

ALSO READ: അമേരിക്കയ്‌ക്കെതിരെ ഇറാൻ യുദ്ധ ഭീഷണി മുഴക്കി; ഇറാൻ അമേരിക്ക ബന്ധം കൂടുതൽ വഷളാകുന്നതായി സൂചന

വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു പലചരക്ക് കടയില്‍ ജോലിചെയ്യുമ്പോഴാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം ഇയാളെ പിടികൂടിയത്. തനിക്കെതിരെയുള്ള ഇന്ത്യയുടെ നടപടി തള്ളാനായി ഹനീഫ് 2013ല്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ 2019ല്‍ ഇന്ത്യയുടെ നീക്കം ഫലം കാണുകയും കൈമാറാന്‍ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് നിലവിലെ ആഭ്യന്തര സെക്രട്ടറിയായ പാക് വംശജന്റെ നിയമലംഘനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button