ലക്നോ • പ്രശസ്ത ബോളിവുഡ് താരം നവാസ് നവാസുദ്ദീൻ സിദ്ദിഖിയും കുടുംബവും ഉത്തര്‍പ്രദേശില്‍ കോവിഡ് 19 ക്വാറന്റൈനില്‍. മുസാഫർനഗർ ജില്ലയിലെ ബുധനയിലെ വീട്ടിലാണ് താരത്തെ 14 ദിവസത്തേക്ക് ക്വാറന്റൈനിലാക്കിയത്.
നടനെയും കുടുംബത്തെയും മെഡിക്കൽ സ്ക്രീനിംഗിന് വിധേയമാക്കുകയും കൊറോണ വൈറസിന് നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തിരുന്നു. ട്രാവൽ പാസ് എടുത്ത ശേഷം മെയ് 15 നാണ് താരം വീട്ടിലെത്തിയത്. മെയ് 25 വരെ അദ്ദേഹവും കുടുംബവും ഹോം ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്മയും സഹോദരനും സഹോദരിയും അദ്ദേഹത്തോടൊപ്പം സ്വകാര്യ വാഹനത്തിൽ യാത്ര നടത്തുകയും ചെയ്തിട്ടുണ്ട്. യാത്രയ്ക്കിടെ 25 പോയിന്റിൽ മെഡിക്കൽ സ്‌ക്രീനിംഗിന് വിധേയനായതായി താരം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആരോഗ്യ ഉദ്യോഗസ്ഥർ നടന്റെ വീട് സന്ദർശിച്ചതായും കുടുംബത്തിന് 14 ദിവസത്തെ ക്വാറന്റൈന്‍ ഉത്തരവിട്ടതായും ബുധന പോലീസ് സർക്കിളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) കുശാൽപാൽ സിംഗ് പറഞ്ഞു.
Post Your Comments