ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 99 പേര്‍ക്ക്. ബംഗളൂരുവില്‍ മാത്രം 24 പോസിറ്റീവ് കേസുകള്‍ ഇന്ന് റിപ്പോർട്ട് ചെയ്‌തു. ശിവാജി നഗറില്‍ 15 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. രണ്ടു ദിവസം മുന്‍പ് കോവിഡ് മുക്തമായിരുന്ന മൈസൂരു ജില്ലയില്‍ ഇന്ന് 17 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 530 പേര്‍ രോഗമുക്തി നേടിയതോടെ നിലവില്‍ കര്‍ണാടകയില്‍ 678 പേരാണ് ചികിത്സയിലുള്ളത്.
Post Your Comments